Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changanassery

Kottayam

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ്, വി​​​​നു ജോ​​​​ബി​​​​ന് ച​​​​രി​​​​ത്ര വി​​​​ജ​​​​യം

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: 2021ല്‍ ​​​​കൈ​​​​വി​​​​ട്ടു​​​​പോ​​​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ മ​​​​ധു​​​​ര​​​​പ്ര​​​​തി​​​​കാ​​​​രം. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് അം​​​​ഗം വി​​​​നു ജോ​​​​ബി​​​​ന് ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യം. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ​​​​യും കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​എം ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര​​​​സ​​​​മി​​​​തി ​​അം​​​​ഗ​​​​വു​​​​മാ​​​​യ ജോ​​​​ബ് മൈ​​​​ക്കി​​​​ളി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് വി​​​​നു ജോ​​​​ബ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ല്‍ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ച​​​​ത്.

വി​​​​നു​​​​വി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കോ​​​​ട്ട വീ​​​​ണ്ടും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റേ​​​​താ​​​​യി. പി​​​​ണ​​​​റാ​​​​യി സ​​​​ര്‍ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ ത​​​​രം​​​​ഗ​​​​മാ​​​​ണ് ജോ​​​​ബ് മൈ​​​​ക്കി​​​​ളി​​​​നെ വീ​​​​ഴ്ത്തി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ല്‍ വി​​​​നു ജോ​​​​ബി​​​​ന് അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്.

നിയോജക മണ്ഡലത്തിൽ ആകെയുള്ള 162885 വോട്ടുകളിൽ പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 120618 എണ്ണമാണ് പോൾ ചെയ്തത്. വിനു ജോബിന് 55991 വോട്ടുകളും ജോബ് മൈക്കിളിന് 47623 വോട്ടുകളും ബി. രാധാകൃഷ്ണ മേനോന് 14803 വോട്ടുകളും ലഭിച്ചു. ഭൂരിപക്ഷം 8368.

പ​​​​ത്തു​​​​വ​​​​ര്‍ഷ​​​​ക്കാ​​​​ലം മാ​​​​ട​​​​പ്പ​​​​ള്ളി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന വി​​​​നു ജോ​​​​ബ് ഇ​​​​പ്പോ​​​​ൾ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​മാ​​​​ണ്. വി​​​​ദ്യാ​​​​ര്‍ഥി രാ​​​​ഷ്‌​​​​ട്രീ​​​​യം മു​​​​ത​​​​ല്‍ വി​​​​നു ജോ​​​​ബ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് (ജോ​​​​സ​​​​ഫ്) വി​​​​ഭാ​​​​ഗം പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഡോ.​​​​കെ.​​​​സി. ജോ​​​​സ​​​​ഫ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ വി​​​​നു ജോ​​​​ബ് ആ ​​​​പാ​​​​ര്‍ട്ടി​​​​യി​​​​ലാ​​​​യി.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഏ​​​​താ​​​​നും മാ​​​​സം​​​​മു​​​​മ്പ് ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം രാ​​​​ജി​​​​വ​​​​ച്ച വി​​​​നു ജോ​​​​ബ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ജി​​​​ല്ലാ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം ഡി​​​​വി​​​​ഷ​​​​നി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി. എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ലെ മ​​​​ഞ്ജു സു​​​​ജി​​​​ത്തി​​​​നെ 736 വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ സീ​​​​റ്റാ​​​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ല്‍ വി​​​​നു ജോ​​​​ബി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ പാ​​​​ര്‍ട്ടി തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലെ കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തി​​​​യ ചി​​​​ട്ട​​​​യാ​​​​യ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​മാ​​​​ണ് വി​​​​നു ജോ​​​​ബി​​​​നെ വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. സ​​​​ര്‍ക്കാ​​​​ര്‍ വി​​​​രു​​​​ദ്ധ ത​​​​രം​​​​ഗ​​​​വും നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന നി​​​​ർ​​​​ദി​​​​ഷ്ട സി​​​​ല്‍വ​​​​ര്‍ലൈ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യും യു​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല ഘ​​​​ട​​​​ക​​​​മാ​​​​യി.

അ​​​​ഞ്ചു​​​​ വ​​​​ര്‍ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള;വീ​​​​ണ്ടും യു​​​​ഡി​​​​എ​​​​ഫ്

1980 മു​​​​ത​​​​ല്‍ ഒ​​​​മ്പ​​​​തു​​​​ത​​​​വ​​​​ണ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യി കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് സ്ഥാ​​​​പ​​​​ക​​​​നേ​​​​താ​​​​വ് കൂ​​​​ടി​​​​യാ​​​​യ സി.​​​​എ​​​​ഫ്. തോ​​​​മ​​​​സാ​​​​ണ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സി.​​​​എ​​​​ഫി​​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷം 2021 മേ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ല്‍ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ചാ​​​​ണ് ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യു​​​​ടെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ​​​​ത്.

ആ​​​​യി​​​​രം​​​​കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ നി​​​​ര​​​​ത്തി​​​​യാ​​​​ണ് ര​​​​ണ്ടാം​​​​ത​​​​വ​​​​ണ ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട​​​​തെ​​​​ങ്കി​​​​ലും സ​​​​ര്‍ക്കാ​​​​ര്‍ വി​​​​രു​​​​ദ്ധ ത​​​​രം​​​​ഗ​​​​ത്തി​​​​ല്‍ ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ ക​​​​ട​​​​പു​​​​ഴ​​​​കി. വി​​​​നു ജോ​​​​ബി​​​​ന്‍റേ​​​​ത് പേ​​​​യ്‌​​​​മെ​​​​ന്‍റ് സീ​​​​റ്റാ​​​​ണെ​​​​ന്ന വ​​​​ലി​​​​യ ച​​​​ര്‍ച്ച നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ഉ​​​​യ​​​​ര്‍ത്തി​​​​വി​​​​ട്ടെ​​​​ങ്കി​​​​ലും ഇ​​​​തൊ​​​​ന്നും ജ​​​​നം ചെ​​​​വി​​​​ക്കൊ​​​​ണ്ടി​​​​ല്ല.

എ.​​​​എം. ക​​​​ല്യാ​​​​ണ​​​​കൃ​​​​ഷ്ണ​​​​ന്‍ നാ​​​​യ​​​​ര്‍, എ​​​​ന്‍. ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ നാ​​​​യ​​​​ര്‍, കെ.​​​​ജി.​​​​എ​​​​ന്‍. ന​​​​മ്പൂ​​​​തി​​​​രി​​​​പ്പാ​​​​ട്, കെ.​​​​ജെ. ചാ​​​​ക്കോ, സി.​​​​എ​​​​ഫ്. തോ​​​​മ​​​​സ്, ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് വി​​​​നു ജോ​​​​ബ് കു​​​​ഴി​​​​മ​​​​ണ്ണി​​​​ല്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യു​​​​ടെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​ത്.

ച​ങ്ങ​നാ​ശേ​രി​യി​ലെ ലീ​ഡ് നി​ല
കു​റി​ച്ചി: എ​ൽ​ഡി​എ​ഫ് - 987
വാ​ഴ​പ്പ​ള്ളി: യു​ഡി​എ​ഫ് - 2,163
മാ​ട​പ്പ​ള്ളി: യു​ഡി​എ​ഫ് - 3,375
തൃ​ക്കൊ​ടി​ത്താ​നം: യു​ഡി​എ​ഫ് - 680
ച​ങ്ങ​നാ​ശേ​രി: യു​ഡി​എ​ഫ് - 1,502
പാ​യി​പ്പാട്: യു​ഡി​എ​ഫ് - 988

District News

മാ​മ്മൂ​ട്-​വെ​ങ്കോ​ട്ട റോ​ഡ് ചെ​ളി​ക്കു​ളം; വാ​ഴ​ന​ട്ട് കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധം

മാ​ട​പ്പ​ള്ളി: ത​ക​ര്‍ന്ന​ടി​ഞ്ഞ് യാ​ത്ര ദു​ഷ്‌​ക​ര​മാ​യ മാ​മ്മൂ​ട് -വെ​ങ്കോ​ട്ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് മാ​ട​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തി. 


 ഡി​സി​സി നി​ര്‍വാ​ഹ​ക​സ​മി​തി അം​ഗം ആ​ന്‍റ​ണി കു​ന്നും​പു​റം റോ​ഡി​ലെ കു​ഴി​യി​ല്‍ വാ​ഴ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു കു​രീ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 


യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ബി​ച്ച​ന്‍ ക​ണ്ണ​മ്പ​ള്ളി, പി.​എം. ഷെ​ഫീ​ഖ്, പി.​എം. മോ​ഹ​ന​ന്‍പി​ള്ള, സ​ണ്ണി എ​ത്ത​യ്ക്കാ​ട്ട്, ജ​സ്റ്റി​ന്‍ പാ​റു​ക​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

രാ​ഷ്‌​ട്രീ​യ, ഭ​ര​ണ രം​ഗ​ങ്ങ​ളി​ല്‍ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു​വ​ര​ണം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌​ട്രീ​യ, ഭ​ര​ണ രം​ഗ​ങ്ങ​ളി​ല്‍ പ്ര​ബു​ദ്ധ​രും പ്ര​ഗ​ത്ഭ​രു​മാ​യ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു​വ​ര​ണ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് എ​ക്‌​സ​ല​ന്‍ഷ്യ സീ​സ​ണ്‍ -3 മെ​റി​റ്റ് അ​വാ​ര്‍ഡ്-2025 വി​ത​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല അ​നു​മോ​ദ​ന​സ​ന്ദേ​ശം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്ക്, ട്ര​ഷ​റ​ര്‍ ജോ​സ് വെ​ങ്ങാ​ന്ത​റ, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, കു​ഞ്ഞ് ക​ള​പ്പു​ര, ഷി​ജി ജോ​ണ്‍സ​ണ്‍, രാ​ജേ​ഷ് ജോ​ണ്‍, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, റോ​സി​ലി​ന്‍ കു​രു​വി​ള, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

യാ​ത്ര​ക്കാ​രുടെ ശ്രദ്ധയ്ക്ക്..! പെരുന്പനച്ചിയിൽ ഓ​ട​ നി​ര്‍മി​ച്ച് റോ​ഡ് തു​റ​ന്നയുടനെ, ജ​ല ​അ​ഥോ​റി​റ്റി വക കുഴിക്കൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ പെ​രു​മ്പ​ന​ച്ചി​യി​ലെ ഓ​ട നി​ര്‍മാ​ണം ക​ഴി​ഞ്ഞ് റോ​ഡ് തു​റ​ന്ന​യു​ട​നെ ജ​ല ​അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ റോ​ഡ് കു​ഴി​ക്ക​ല്‍ തു​ട​ങ്ങി. പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കും പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വി​ചി​ത്ര​മാ​യ റോ​ഡ് പൊ​ളി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്.

പെ​രു​മ്പ​ന​ച്ചി-​തോ​ട്ട​യ്ക്കാ​ട് റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ വേ​ണ്ട​ത്ര ഒ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ ഓ​ടനി​ര്‍മാ​ണം ന​ട​ത്തി​യ​തി​നെ​തി​രേ വ​ൻ​ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് അ​ധി​കാ​രി​ക​ള്‍ ഇ​ട​പെ​ട്ടാ​ണ് ഓ​ടനി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി റോ​ഡ് തു​റ​ന്നു​കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ റോ​ഡ് വീ​ണ്ടും പൊ​ളി​ച്ച​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 300 മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് കു​ത്തി​പ്പൊ​ളി​ച്ച​ത്. തെ​ങ്ങ​ണ-​പെ​രു​മ്പ​ന​ച്ചി ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്നും ജ​ല​ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചിട്ടുണ്ട്.

ഓ​ട​യു​ടെ വ​ശ​ത്തെ കോ​ണ്‍ക്രീ​റ്റിം​ഗി​നു മു​ന്നോ​ടി​യാ​യി പു​തി​യ പൈ​പ്പ് ഇ​ടാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും അ​വ​രു​ടെ ക​രാ​റു​കാ​ര​നും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്ന​താ​യും ജ​ല ​അ​ഥോ​റി​റ്റി പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ കോ​ണ്‍ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​താ​ണ് പ്ര​ശ്‌​ന​മാ​യ​തെ​ന്നാ​ണ് ജ​ല ​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up